India
രമേഷ് പിഷാരടിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ‘ലാഫിംങ് ബുദ്ധ’ റിലീസിനൊരുങ്ങി
Last updated on Aug 21, 2021, 9:07 am


ഏറെ നാളുകള്‍ക്ക് ശേഷം ഹ്യൂമറില്‍ ഒരുങ്ങുന്ന രമേശ് പിഷാരടി, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ലാഫിംങ് ബുദ്ധ’ചിത്രം ഓടിടി പ്ലാറ്റ്ഫോമില്‍ റിലീസിനൊരുങ്ങുന്നു. ബിജു സോമന് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹരി പി നായരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ചാവറ ഫിലിംസ്, ന്യൂസ് പേപ്പര്‍ ബോയ്സ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ സംഭാഷണം സുനീഷ് വാരനാടാണ് ഒരുക്കുന്നത്. രമേശ് പിഷാരടി,ഐശ്വര്യലക്ഷ്മി,എന്നിവര്‍ക്കൊപ്പം ജയകൃഷ്ണന്, ഡയാന എസ് ഹമീദ്, വിനോദ് കോതമംഗലം, മഞ്ജു പത്രോസ്, മുഹമ്മദ് ഫൈസല്‍, മാസ്റ്റര്‍ ഡിയോന്‍, മാസ്റ്റര്‍ ഡാനില്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുണ്ട്.


