India
image_print

ഭിക്ഷാടനത്തിനായി അവധി വേണം; ആവശ്യവുമായി എഞ്ചിനീയര്‍

Written by

archanaa chuqwe

ഞായറാഴ്ച അവധി ആഘോഷിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ ജോലിചെയ്യുന്ന ഒരു പ്രൊഫഷണലിന് അവധികള്‍ അങ്ങനെ കിട്ടാറില്ല. അപ്പോള്‍ ചിലപ്പോള്‍ എന്തെങ്കിലും കാരണങ്ങള്‍ നമ്മള്‍ അതിനായി കണ്ടെത്തും.എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിമധ്യപ്രദേശില്‍ നിന്നുള്ള ഒരു എഞ്ചിനീയറുടെ ഒരു അവധി അപേക്ഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.കാരണമെന്താന്ന് അല്ലെ .ഭിക്ഷാടനത്തിനായി അവധി വേണമെന്നാണ് എഞ്ചിനീയറുടെ ആവശ്യം.

അഗര്‍ മാല്‍വ ജില്ലയിലെ സുസ്‌നറില്‍ ജോലി ചെയ്തിരുന്ന ഡെപ്യൂട്ടി എഞ്ചിനീയര്‍ രാജ്കുമാര്‍ യാദവാണ് തന്റെ മേലധികാരിക്ക് അവധി അപേക്ഷ എഴുതിയത്.ഞായറാഴ്ചകളില്‍ അവധി ആവശ്യപ്പെട്ടിരിക്കുകയാണ്. അവധിയുടെ കാരണമായി അദ്ദേഹം പറയുന്നത്, ആ ദിവസങ്ങളില്‍ വീടുതോറും ഭിക്ഷ യാചിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. കഴിഞ്ഞ ജന്മത്തിലെ ജീവിതത്തിന്റെ ഫ്‌ളാഷ്ബാക്കാണ് തന്നെ ഭിക്ഷാടനത്തിന് പ്രേരിപ്പിച്ചതെന്നും രാജ്കുമാര്‍ യാദവ് അപേക്ഷയില്‍ അവകാശപ്പെടുന്നു.മുന്‍ ജീവിതത്തില്‍ താന്‍ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയുമായി ബാല്യകാല സുഹൃത്തുക്കളായിരുന്നുവെന്ന് യാദവ് അവകാശപ്പെട്ടു.എന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എനിക്ക് ഗീത പഠിക്കണം. എന്റെ അഹങ്കാരം മായ്ക്കാന്‍ ഞാന്‍ വീടുതോറും ഭിക്ഷ യാചിക്കും. ഇത് എന്റെ ആത്മാവിന്റെ പ്രശ്‌നമായതിനാല്‍, ഞായറാഴ്ച അവധി നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് അപേക്ഷ.എന്നാല്‍ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു എന്ന് മാത്രമല്ല, ഇപ്പോള്‍ എല്ലാ ഞായറാഴ്ചകളിലും ജോലി ചെയ്യണമെന്നാണ് മേലധികാരിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published.