India
image_print

വിദേശയാത്രയും പഠനവും മുടക്കാന്‍ ശ്രമിക്കുന്നു;സംവിധായകനെതിരെ ലീന മണിമേഖല

Written by

archanaa chuqwe

മിഴ് സംവിധായകന്‍ സുശി ഗണേശിനെതിരെ മീടൂ ആരോപണമുന്നയിച്ചതിന്റെ പേരില്‍ തന്റെ വിദേശയാത്രയും പഠനവും മുടക്കാന്‍ ശ്രമിക്കുന്നതായി സംവിധായികയും എഴുത്തുകാരിയുമായ ലീനാമണി മേഖല. രണ്ടുവര്‍ഷം മുമ്പ് നടത്തിയ മീടൂ ആരോപണത്തിന്റെ പേരില്‍ സുശീ ഗണേശന്‍ മാനനഷ്ട ഹര്‍ജി നല്‍കുകയും പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കാന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.കേസില്‍ ഹര്‍ജി തള്ളിയിരുന്നു. അതേസമയം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് കോടതി നടപടികള്‍ നീട്ടുകയാണെന്ന് ലീനാ മണി മേഖല പറഞ്ഞു.

 

ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയ കേസ് വീണ്ടും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുശി ഗണേശാണ് കോടതിയെ സമീപിച്ചിരിരിക്കുന്നത്. മാനനഷ്ടക്കേസിന് പുറമേ 18 ഹര്‍ജികള്‍ കൂടി ലീനമണി മേഖലക്കെതിരെ സമര്‍പ്പിച്ചിട്ടുണ്ട്. കേസുകളുടെ വിചാരണ നടക്കുന്ന സാഹചര്യത്തില്‍ തനിക്ക് വിദേശത്തേക്ക് ഉപരിപഠനത്തിനായി പോകാന്‍ കഴിയുന്നില്ലെന്നും സിനിമയുടെ പ്രദര്‍ശനത്തിനും പ്രഭാഷണങ്ങള്‍ക്കും വേണ്ടി പോകേണ്ട വിദേശയാത്ര മുടങ്ങിയിരിക്കുകയാണെന്നും ലീന പറഞ്ഞു. 2005 ല്‍ ചെന്നൈയിലെ സ്റ്റുഡിയോയില്‍ നിന്നും വീട്ടിലേക്ക് പോകുമ്പോള്‍ കാറില്‍ വെച്ച് സുശി ഗണേഷ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു മണിമേഖല 2017 ല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.മീടൂ വെളിപ്പെടുത്തലുകള്‍ വ്യാപകമായതോടെ സംവിധായകന്റെ പേര് പരസ്യം ആക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published.