India
image_print

കല്പേനി ദ്വീപിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം

Written by

webtngi1

Highlights

നോട്ടീസ് നൽകിയിരിക്കുന്നത് കല്പേനിയിലെ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാണ്

കല്പേനി ദ്വീപിലെ കെട്ടിടങ്ങൾ പൊളിക്കാൻ ഒരുങ്ങി ലക്ഷദ്വീപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേഷൻ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. ഉടമകൾക്ക് ഏഴ് ദിവസത്തിനകം എതിർപ്പറിയിക്കാം. കവരത്തി ദ്വീപിൽ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ നോട്ടീസ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.

ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത് കല്പേനിയിലെ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാണ്. മുൻപ് ലക്ഷദ്വീപിലെ പലയിടങ്ങളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നെങ്കിലും എതിർപ്പ് അറിയിക്കാൻ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നടപടി സ്റ്റേ ചെയ്തിരുന്നു.

Leave a Reply

Your email address will not be published.