India
എന്താണ് ഹാമില്‍ട്ടനെ രക്ഷിച്ച ഹാലോ?
Last updated on Sep 13, 2021, 11:55 am


കഴിഞ്ഞ ദിവസം നടന്ന ഫോര്‍മുല വണ്‍ റേസില്‍ ലൂയിസ് ഹാമില്‍ട്ടണിന്റെയും മാക്സ് വെര്സ്റ്റപ്പന്റെയും കാര്‍ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയുണ്ടായി.അപകടത്തില്‍ മാക്സ് വെര്‍സ്റ്റപ്പന്റെ കാര്‍ , നിയന്ത്രണം വിട്ട് ലൂയിസ് ഹാമില്‍ട്ടണിന്റെ കാറിന് മുകളിലേക്ക് പാഞ്ഞ് കയറുകയും ചെയ്തു.ഹാമില്‍ട്ടണിന്റെ തലയ്ക്ക് മുകളിലായിരുന്നു വെര്‍സ്റ്റപ്പന്റെ കാര്‍. എന്നിട്ടും ഒരു പോറല്‍ പോലും ഏല്ക്കാതെ ഹാമില്‍ട്ടണിന് രക്ഷപ്പെട്ടു. ഹാമില്‍ട്ടനെ രക്ഷിച്ചതോ ഹാലോ കോക്പിറ്റിന്റെ ബലത്തിലാണ്.
ഓട്ടോഡ്രോമോ നാസിയോനിലെ മോണ്‍സ ട്രാക്കില്‍ നടന്ന മത്സരത്തിനിടെയാണ് ലൂയിസ് ഹാമില്ട്ടണ് അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടത്.എന്നാലിപ്പോള്‍ ഹാമില്‍ട്ടനെ രക്ഷിച്ച ഹാലോ എന്താണെന്നാണ് ചര്‍ച്ചാ വിഷയം.ഡ്രൈവറുടെ തലയെ സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്യുന്ന ടൈറ്റാനിയം ഹൂപ്പാാണ് ഹാലോ. ഇതാണ് ലൂയിസ് ഹാമില്‍ട്ടന്റെ ജീവന് രക്ഷിച്ചത്.ഇതില്‍ തട്ടിയാണ് വെര്‍സ്റ്റപ്പന്റെ കാര്‍ നിന്നത്. അതേസമയം അപകടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ലൂയിസ് ഹാമില്ട്ടണ് നന്ദി, ഹാലോയുടെ കോക്ക്പിറ്റിനും ദൈവത്തിനുമെന്ന് പറഞ്ഞു.തന്റെ കഴുത്തിന് ചെറിയ വേദനയുണ്ടെന്നും അഡ്രിനാലിന്‍ ഉപയോഗം കുറയുമ്പോള്‍ അത് കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
Another hugely dramatic moment in the Verstappen/Hamilton title battle 💥😮#ItalianGP 🇮🇹 #F1 pic.twitter.com/P4J4bN6wX2
— Formula 1 (@F1) September 12, 2021


