India
image_print

നായയ്ക്കും കുതിരയ്ക്കും 500;വളര്‍ത്തുമൃഗങ്ങള്‍ക്കും ഇനി ലൈസന്‍സ് നിര്‍ബന്ധം

Written by

archanaa chuqwe

രുമമൃഗങ്ങളെ വളര്‍ത്താന്‍ വേണ്ടിയുള്ള ലൈസന്‍സിനായി ഇനി അധികം കാത്തിരിക്കേണ്ട വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഓരോ മൃഗങ്ങള്‍ക്കും ഫീസും നിശ്ചയിച്ചു കഴിഞ്ഞു. ചൊവ്വാഴ്ചത്തെ കൗണ്‍സില്‍ യോഗത്തില്‍ ഇത് അംഗീകരിച്ചാല്‍ വേഗംതന്നെ അപേക്ഷ സ്വീകരിച്ച് തുടങ്ങുമെന്നാണ് വിവരം. നായയ്ക്കും കുതിരയ്ക്കും 500, പൂച്ചയ്ക്ക് 100 രൂപ, കന്നുകാലികള്‍ക്ക് 100 രൂപ, എന്നിങ്ങനെയാണ് ധനകാര്യസമിതി അംഗീകരിച്ച നിരക്ക്. ബ്രീഡര്‍ ലൈസന്‍സിന് നിരക്ക് ഇതിലും കൂടും. നായകള്‍ക്ക് ഇത് 1000 രൂപയും പൂച്ചകള്‍ക്ക് 500 രൂപയുമാണ്.അരുമകളെ ബ്രീഡ് ചെയ്ത് വില്‍ക്കുന്നവര്‍ക്കാണ് ഇത്തരം ലൈസന്‍സ് ഏര്‍പ്പാടാക്കുന്നത്. മൈക്രോചിപ്പും ഘടിപ്പിക്കും. ഇതുവഴി മൃഗങ്ങളുടെ എല്ലാവിവരവും ലഭ്യമാകും.അതുകൊണ്ട് തന്നെ വളര്‍ത്തുമൃഗങ്ങള്‍ അലഞ്ഞുതിരിഞ്ഞു നടന്നാല്‍ എളുപ്പത്തില്‍ കണ്ടെത്താനാകും.മൈക്രോചിപ്പ് വഴി ഉടമയെയും എളുപ്പത്തില്‍ കണ്ടെത്താം. ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതോടെ വളര്‍ത്തുമൃഗങ്ങളുടെ കണക്കെടുപ്പും സാധ്യമാകും.

 

കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള അരുമമൃഗങ്ങളെയെല്ലാം തദ്ദേശസ്ഥാപനത്തില്‍ രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് എടുക്കണമെന്നും ആറുമാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണമെന്നുമുള്ള ഹൈക്കോടതി നിര്‍ദേശതോടെയാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്.കൗണ്‍സില്‍ അംഗീകാരം ലഭിച്ചാല്‍ സോഫ്‌റ്റ്വേര്‍ വഴി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കാനാവും. സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്ന് കോര്‍പ്പറേഷന്‍ വെറ്ററിനറി ഓഫീസര്‍ ഡോ. വി.എസ്. ശ്രീഷ്മ പറഞ്ഞു.

 

Leave a Reply

Your email address will not be published.