India
image_print

സംസ്ഥാനത്ത് മദ്യം വാങ്ങാന്‍ ഇന്ന് മുതല്‍ പുതിയ നിബന്ധനകള്‍

Written by

archanaa chuqwe

കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. ഇന്നുമുതല്‍ സംസ്ഥാനത്തെ മദ്യശാലകളില്‍ എത്തുന്നവര്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കും. 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് കൈയില്‍ കരുതേണ്ടത്. ഔട്ട്ലെറ്റുകളില്‍ ഇത് സംബന്ധിച്ച നോട്ടീസ് പതിക്കാന്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മദ്യം വാങ്ങാന്‍ വരുന്നവരോട് കന്നുകാലികളെ പോലെയാണ് പെരുമാറുന്നതെന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയപ്പോള്‍ എന്തുകൊണ്ടാണ് അത് മദ്യവില്‍പ്പനശാല കള്‍ക്ക് ബാധകമാകാത്തതെന്ന ചോദ്യം ചോദിച്ചാണ് കടുത്തഭാഷയില്‍ കോടതി വിമര്‍ശനം ഉന്നയിച്ചത്. ഈ ചോദ്യത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. കോവിഡ് കണക്കിലെടുത്ത് മദ്യവില്‍പ്പന ശാലകളില്‍ ഉണ്ടാക്കുന്ന തിരക്കിലും ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.

 

Leave a Reply

Your email address will not be published.