India
സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി
Last updated on Aug 13, 2021, 4:55 am


മദ്യ ശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് നിയന്ത്രണം കണക്കിലെടുത്താണ് തീരുമാനം. രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് എട്ടു മണിവരെ തുറക്കാനാണ് ഉത്തരവ്. ഓണത്തോടനുബന്ധിച്ച് തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്തുള്ള ബെവ്കൊ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തെ 7മണി വരെയായിരുന്നു മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചത്.
അതേസമയം മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റോ വാക്സിന് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് കൈയില്‍ കരുതേണ്ടത്. മദ്യം വാങ്ങാന്‍ വരുന്നവരോട് കന്നുകാലികളെ പോലെയാണ് പെരുമാറുന്നതെന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി കഴിഞ്ഞദിവസം രംഗത്തെത്തിയത്തിന്റെ പിന്നാലെയായിരുന്നു നടപടി. കോവിഡ് കണക്കിലെടുത്ത് മദ്യവില്‍പ്പന ശാലകളില്‍ ഉണ്ടാക്കുന്ന തിരക്കിലും ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.


