India
image_print

ട്രാവൻകൂർ ഷുഗേഴ്സ് മദ്യ ഉത്പാദനം പുനഃരാരംഭിക്കുന്നു

Written by

webtngi1

Highlights

ട്രാവൻകൂർ ഷുഗേഴ്സ് ജവാൻ റമ്മിന്റെ ഉത്പാദനം പുനരാരംഭിക്കുന്നു

ട്രാവൻകൂർ ഷുഗേഴ്സ് ജവാൻ റമ്മിന്റെ ഉത്പാദനം പുനരാരംഭിക്കുന്നു. നാളെ മുതൽ തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിൽ മദ്യ ഉത്പാദനം നടത്തും. ബ്ലെൻഡ് ചെയ്ത മദ്യം തൃപ്തികരമെന്ന പരിശോധനാഫലം വന്നതോടെയാണ് ഉത്പാദനം കാര്യക്ഷമമാകുന്നത്. നിർമ്മാണം പുനരാരംഭിക്കാൻ കഴിഞ്ഞ ദിവസം എക്സൈസ് കമ്മീഷണറുംഅനുമതി നൽകിയിരുന്നു.

ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ പ്രൊഡക്ഷന്‍ മാനേജരടക്കം സ്പിരിറ്റ് മോഷണത്തിന് പിന്നാലെ ഒളിവില്‍ പോയതോടെയാണ് ഇവിടെ മദ്യ ഉത്പാദനം നിലച്ചത്. കേരള സംസ്ഥാന ബീവറേജസ് കോർപ്പറേഷന്‍റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മോഷണം വലിയ വിവാദമായിരുന്നു.

Leave a Reply

Your email address will not be published.