India
ഓണം ബമ്പർ: നറുക്കെടുപ്പ് ഫലം പുറത്ത്
Last updated on Sep 19, 2021, 9:31 am


തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം TE645465 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ബംമ്പർ പ്രൈസ്. കൊല്ലം കരുനാഗപ്പള്ളി മുരുഖേഷ് മീനാക്ഷി ലക്കി സെന്ററിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ബമ്പറടിച്ചത്.
കോവിഡ് പ്രതിസന്ധിയിലും തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ മികച്ച മുന്നേറ്റമായിരുന്നു ഇത്തവണ. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
കഴിഞ്ഞവർഷത്തേക്കാൾ പത്തുലക്ഷം ടിക്കറ്റുകളാണ് കൂടുതലായി വിറ്റത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് രണ്ടിന് ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്.
ടിക്കറ്റുകൾ വിറ്റഴിച്ച് ഭാഗ്യക്കുറി വകുപ്പ് നേടിയത് 126.57 കോടി രൂപയാണ്. ഇതിൽ മൊത്തം 30.55 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ വിറ്റ് 103 കോടി രൂപ മൊത്തം വരുമാനവും 23 കോടി രൂപ ലാഭവും നേടിയിരുന്നു.


