India
image_print

ഇത്തവണ 10 ലക്ഷം അധികവില്പന: ഓണം ബമ്പർ ഭാഗ്യശാലിയെ ഇന്നറിയാം

Written by

askshiyas

കോവിഡ് പ്രതിസന്ധിയിലും തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ മികച്ച മുന്നേറ്റം. ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇന്ന് നറുക്കെടുപ്പ് നടത്തും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

കഴിഞ്ഞവർഷത്തേക്കാൾ പത്തുലക്ഷം ടിക്കറ്റുകളാണ് കൂടുതലായി വിറ്റത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് രണ്ടിന് ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുക.

ടിക്കറ്റുകൾ വിറ്റഴിച്ച് ഭാഗ്യക്കുറി വകുപ്പ് നേടിയത് 126.57 കോടി രൂപയാണ്. ഇതിൽ മൊത്തം 30.55 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ വിറ്റ് 103 കോടി രൂപ മൊത്തം വരുമാനവും 23 കോടി രൂപ ലാഭവും നേടിയിരുന്നു.

 

 

Leave a Reply

Your email address will not be published.