India
image_print

വയനാട്ടില്‍ കാട്ടാനയെ തുരത്താന്‍ ഒഡിഷ മോഡലുമായി കര്‍ഷകര്‍

Written by

askshiyas

ന്യജീവികളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടാനകളെ തുരത്താന്‍ ഒഡിഷ മോഡലുമായി വയനാട് ബത്തേരി വടക്കനാട്ടിലെ കര്‍ഷകര്‍. കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്ന സോളാര്‍ ലൈറ്റ് ഉപയോഗിച്ച് രാത്രി ആനകളെ അകറ്റുകയാണ് ലക്ഷ്യം. പരീക്ഷണ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ 28 ലൈറ്റുകളാണ് ഇതുവരെ സ്ഥാപിച്ചത്.

ജില്ലയിലെ വനത്തിന് അടുത്തുള്ള മിക പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമാണ്. വയനാട് ജില്ലയിലെ ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണം നേരിടുന്ന പ്രദേശമാണ് നൂല്‍പ്പുഴപഞ്ചായത്തിലെ വടക്കനാട്. ഒടുവിലത്തെ മാര്‍ഗമായാണ് ഒഡിഷയില്‍ വിജയകരമായി നടപ്പിലായ പീക്ക് രക്ഷാപദ്ധതി പ്രദേശത്തെ കൃഷിയിടങ്ങളില്‍ പരീക്ഷിക്കുന്നത്. എട്ടടി ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ്ജ എല്‍ഇഡി ബള്‍ബുകള്‍ രാത്രി പ്രകാശിക്കും. 40 മീറ്റര്‍ ദൂരത്തില്‍ 28 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. രാത്രിയില്‍ കണ്ണിലേക്ക് ലൈറ്റ് നേരിട്ട് അടിക്കുന്നതിനാല്‍ കാട്ടാനകള്‍ പിന്തിരിഞ്ഞു പോകുമെന്നാണ് പദ്ധതി നടത്തിപ്പുകാര്‍ പറയുന്നത്. നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് പദ്ധതി ഒരുങ്ങുന്നത്. ഇത് പരീക്ഷണം വിജയം കാണുകയാണെങ്കില്‍ കാട്ടുപന്നി,മാന്‍, മയില്‍ എന്നിവയുടെ ഉയരത്തിലും ലൈറ്റുകള്‍ സ്ഥാപിക്കും. സൗരോര്‍ജ പദ്ധതിയുടെ ഫല പ്രാപ്തി അനുസരിച്ച് കൂടുതല്‍ പ്രാദേശത്തേക്ക് ഇത് വ്യാപിപ്പിക്കുവനാണ് കര്‍ഷകരുടെ തീരുമാനം.

Leave a Reply

Your email address will not be published.