India
image_print

ഉത്സവകാലത്ത് ഇളവു നല്‍കാനാകില്ല; വ്യക്തമാക്കി എം. കെ സ്റ്റാലിന്‍

Written by

archanaa chuqwe

വിനായക ചതുര്‍ത്ഥിക്ക് ഇളവ് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന്‍.ഉത്സവകാലത്ത് ഇളവുകള്‍ നല്‍കിയത് കൊണ്ടാണ് കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.വിനായക ചതുര്‍ത്ഥിക്ക് ഇളവ് വേണമെന്ന ബിജെപി എംഎല്‍എയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമേ ഇളവുകള്‍ നല്‍കാനാകൂ എന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

അതേസമയം സംസ്ഥാനത്തെ മൂവായിരത്തോളം വിനായക വിഗ്രഹ നിര്‍മ്മാതാക്കള്‍ക്ക് 5,000 രൂപ വീതം തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചൊവ്വാഴ്ച സംസ്ഥാന നിയമസഭയിലാണ് പ്രഖ്യാപിച്ചത്.മഴക്കാലത്ത് ജോലി ചെയ്യാന്‍ കഴിയാത്ത 12,000 ത്തോളം കുശവന്‍മാര്‍ക്ക് സര്‍ക്കാര്‍ 5000 രൂപ ഇളവ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഉത്സവകാലത്ത് മൂവായിരത്തോളം വിനായക വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുസ്ഥലങ്ങളില്‍ ഉത്സവം ആഘോഷിക്കുന്നത് നിരോധിച്ചതിനാല്‍ അവര്‍ക്ക് ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. ഇത് കണക്കിലെടുത്ത്, മണ്‍സൂണിനൊപ്പം സര്‍ക്കാര്‍ ഈ തൊഴിലാളികള്‍ക്ക് അധിക സഹായം നല്‍കും ഈ വര്‍ഷം ആശ്വാസം, ‘സ്റ്റാലിന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published.