India
image_print

എം ലിജുവിനെതിരെ ഇല്ലിക്കല്‍ കുഞ്ഞുമോന്‍

Written by

askshiyas

കോണ്‍ഗ്രസ് നേതാവ് എം ലിജുവിനെതിരെ ആരോപണവുമായി ഇല്ലിക്കല്‍ കുഞ്ഞുമോന്‍ രംഗത്ത്. ആലപ്പുഴയില്‍ നടപടി നേരിട്ട കോണ്‍ഗ്രസ് നേതാവാണ് കുഞ്ഞുമോന്‍. ഷാനിമോള്‍ ഉസാമനെ തോല്‍പിക്കാന്‍ എം ലിജുവും ഉന്നത നേതാവും ഗൂഢാലോചന നടത്തി എന്നതാണ് ആരോപണം.ആലപ്പുഴയിലെ റിസോര്‍ട്ടിലായിരുന്നു രഹസ്യ യോഗം.വ്യാപകമായി പണമിറക്കി. തെരെഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ രണ്ട് പ്രീഡിഡന്റുമാരെ പുറത്താക്കി തടിയൂരി എന്നും കുഞ്ഞുമോന്‍ ആരോപിച്ചു.

എം ലിജുവിനെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കുഞ്ഞുമോന്‍ സസ്പെഷനില്‍ ആണ്. അമ്പലപ്പുഴയില്‍ സീറ്റ് ആഗ്രഹിച്ചിരുന്ന കുഞ്ഞുമോന്‍ രഹസ്യമായി വര്‍ഗീയപ്രചരണം നടത്തുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.

 

Leave a Reply

Your email address will not be published.