India
ധോണിയുടെയും ഇളയദളപതിയുടെയും കൂടിക്കാഴ്ച ആഘോഷമാക്കി ആരാധകര്‍
Last updated on Aug 13, 2021, 6:36 am


മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് എം എസ് ധോണിയും തമിഴ് സൂപ്പര്‍താരം വിജയ്യും ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. അപ്രതീക്ഷിതമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.വിജയ് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായാണ് സ്റ്റുഡിയോയില്‍ എത്തിയത്. ധോണിയാവട്ടെ തന്റെ പരസ്യത്തിനായാണ് സ്റ്റുഡിയോയില്‍ എത്തിയത്. എന്നാല്‍ ഇരുവരും കുറച്ചു നേരത്തെ കൂടിക്കാഴ്ചക്ക് ശേഷമാണ് പിരിഞ്ഞത്.
അതേസമയം ക്രിക്കറ്റിലെ താരരാജാവിന്റെയും അഭിനയകുലപതിയുടെയും കൂടിക്കാഴ്ച ആഘോഷമാക്കുകയാണ് ആരാധകര്‍. ചെന്നൈയിലെ ഷൂട്ടിങ്ങിനു ശേഷം വിജയ് ചിത്രത്തിനായി യൂറോപ്പിലേക്ക് പോകും. ധോണി ഉടന്‍തന്നെ ഐപിഎല്ലിനായി യു. എ. ഇലേക്കും പോകും.ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. വിജയും ധോണിയും തമ്മില്‍ ഒരു പഴയ ബന്ധം നിലിനില്നിന്നിരുന്നു. 2008 ല്‍ എംഎസ് ധോണിയുടെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു വിജയ്.സിഎസ്കെ ജേഴ്സിയിലെ ഇരു താരങ്ങളുടെയും പഴയ ചിത്രവും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.


