India
image_print

താലിബാന്‍ വിജയം കേരളത്തെയും വഴിതെറ്റിയ്ക്കാം; എംഎ ബേബി

Written by

askshiyas

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വിജയം മതതീവ്രവാദത്തിലേക്ക് ആളുകളെ വഴിതെറ്റിയ്ക്കാമെന്ന് സിപിഎം പിബി അംഗം എം എ ബേബി. ഭൂരിപക്ഷവര്‍ഗീയവാദത്തിന് ഇത് ഇന്ധനം പകരുകയും ചെയ്യുമെന്നും എം എ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഈ രണ്ടു പ്രതിഭാസങ്ങളും കൂടെ ഇന്ത്യയിലെ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. തൊഴിലാളി രാഷ്ട്രീയത്തിന്റെ ശക്തിക്ഷയം നമ്മുടെ ഭരണ വര്‍ഗ്ഗത്തിന്റെ സാമ്രാജ്യവിധേയത്വം കൂടുതല്‍ പ്രകടമാക്കാന്‍ അവസരം നല്കുമെന്നും എം എ ബേബി ചൂണ്ടിക്കാട്ടി.

സാമ്രാജ്യതാല്പര്യത്തിനും താലിബാന്‍ മട്ടിലുള്ള മതമൗലികവാദത്തിനുമെതിരായ സമരം ജനജീവിതപ്രശ്‌നങ്ങളെമുന്‍നിര്‍ത്തിയുള്ള സമരവുമായി കൂട്ടിയോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവുകയാണ് ഈ സാഹചര്യത്തില്‍ നമ്മുടെ കടമയെന്നും എംഎ ബേബി കുറിച്ചു.

 

Leave a Reply

Your email address will not be published.