India
image_print

കർഷകസമരം നൽകുന്ന പാഠം അതിപ്രധാനം: എംഎ ബേബി

Written by

askshiyas

ശക്തമായി സമരം ചെയ്താൽ ഏത്‌ അടിച്ചമർത്തലിനെയും അതിജീവിക്കാൻ കഴിയുമെന്ന പാഠമാണ്‌ കർഷകസമരത്തിന്റെ വിജയം നൽകുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും അന്താരാഷ്ട്ര വിഭാഗം ചുമതലക്കാരനുമായ എം എ ബേബി. ഇന്ത്യൻ സാഹചര്യത്തിൽ, കേരളത്തിലെ ഇടതുപക്ഷ സർക്കാർ ബദൽ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌ത്‌ വിജയിപ്പിക്കുന്നതിലും കോവിഡ്‌ നേരിടുന്നതിലും പുതിയ മാതൃക സൃഷ്ടിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണവർഗങ്ങളുടെ എല്ലാ അടിച്ചമർത്തലുകളെയും മറികടന്നാണ്‌ കർഷകസമരം വിജയിച്ചത്‌. ബഹുജന പങ്കാളിത്തമാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും കൈകാര്യം ചെയ്യുന്നതിൽ വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും സാമ്രാജ്യത്വ മുതലാളിത്ത രാഷ്ട്രങ്ങൾ ദയനീയമായി പരാജയപ്പെട്ടു. ക്യൂബയിലെയും പലസ്‌തീനിലെയും ജനതയുടെ സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനിൽപ്പിന്‌ ഇന്ത്യയിലെ പുരോഗമനശക്തികളുടെ പിന്തുണ എപ്പോഴുമുണ്ടാകുമെന്നും ബേബി സമ്മേളനത്തെ അറിയിച്ചു.

 

Leave a Reply

Your email address will not be published.