India
വി മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ മഅദനി
Last updated on Sep 11, 2021, 1:55 pm


കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. മഅദനി ഭീകരവാദക്കേസില്‍ ശിക്ഷിക്കപ്പെട്ടെന്ന മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെയാണ് പ്രതികരണം.താന്‍ ഏത് കേസിലാണ് ശിക്ഷിക്കപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കണം. ഇരിക്കുന്ന പദവിയോട് മുരളീധരന് നീതി പുലര്‍ത്തണമെന്നും മഅദനി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി രംഗത്തെത്തിയപ്പോഴാണ് വി. മുരളീധരന്റെ പരാമര്‍ശം. ബിഷപ്പ് മുസ്ലിം സംഘടനകളെ അടച്ചാക്ഷേപിച്ചിട്ടില്ല. അതിന്റെ പേരില്‍ എന്തിനാണ് മുസ്ലിം സംഘടനകള്‍ പ്രകടനം നടത്തുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഇവര്‍ ഇത്തരത്തിലെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത്. അബ്ദുള്‍ നാസര്‍ മഅദനിയെ തെളിവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിച്ചപ്പോള്‍ അയാളെ പുറത്തുവിടണമെന്ന് പ്രമേയം പാസാക്കിയ നിയമസഭയാണ് ഇവിടെയുള്ളത് എന്നാണ് വി. മുരളീധരന് പറഞ്ഞത്.


