India
image_print

എന്റെ സൂപ്പര്‍സ്റ്റാര്‍: നടന്‍ മധുവിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

Written by

archanaa chuqwe

രുകാലത്ത് മലയാള സിനിമാലോകത്ത് നായകനായി തിളങ്ങുകയും പിന്നീട് മലയാളത്തില്‍ ഒട്ടനവധി ചിത്രങ്ങളുടെ ഭാഗമായി മാറുകയും ചെയ്ത അതുല്യ പ്രതിഭ നടന്‍ മധുവിന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. മുന്നൂറിലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ വളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിച്ച നടന് ആശംസകളുമായി നിരവധി താരങ്ങളാണ് രം?ഗത്തെത്തിയത്. ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച ആശംസയാണ് പ്രക്ഷക ശ്രദ്ധനേടുന്നത്.

 

‘എന്റെ സൂപ്പര്‍സ്റ്റാറിനു പിറന്നാള്‍ ആശംസകള്‍’,മധുവിനൊപ്പം ഫോട്ടോ എടുക്കുന്ന ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി പ്രിയ താരത്തിന് സോഷ്യല്‍ മീഡിയയില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. സിനിമയില്‍ വരുന്നതിനു മുമ്പ് ഏറെ ആരാധിച്ചിരുന്ന നടനാണ് മധുവെന്ന് പല അഭിമുഖങ്ങളിലും മമ്മൂട്ടി തുറന്ന് പറഞ്ഞിരുന്നു.
1933 സെപ്റ്റംബര്‍ 23-ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആര്‍. പരമേശ്വരന്‍ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം.1959-ല്‍ നിണമണിഞ്ഞ കാല്‍പ്പാടുകളിലൂടെയാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്. തുടര്‍ന്ന് അഞ്ഞൂറിലേറെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം തന്റെ അഭിനയപാടവം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. നടനുപുറമേ നിര്‍മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായും അദ്ദേഹം തിളങ്ങി.

 

Leave a Reply

Your email address will not be published.