India
image_print

സൂര്യയ്ക്ക് തിരിച്ചടി;ആദായനികുതി ഇളവ് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

Written by

askshiyas

നികുതിയിന്മേല്‍ ഉള്ള പലിശ ഇളവിനായി തമിഴ് നടന്‍ സൂര്യ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.2007-08 , 2008-09 വര്‍ഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച് 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്.ഏകദേശം 3 കോടി രൂപ നല്‍കണമെന്ന ആദായ നികുതിനല്‍കണമെന്ന് വകുപ്പിന്റെ ഉത്തരവിനെതിരെ നടന്‍ സൂര്യ നല്‍കിയ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.

ആദായ നികുതി വകുപ്പിന്റെ വാദം കേട്ട ശേഷം ജഡ്ജി എസ്എം സുബ്രഹ്മണ്യമാണ് കേസ് തള്ളിയത്.ആദായനികുതി വിലയിരുത്തല്‍ പ്രക്രിയയുമായി സൂര്യ പൂര്‍ണമായി സഹകരിക്കാത്തതിനാല്‍ പലിശയിളവിന് അര്‍ഹതയില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.അതേസമയം നടന്‍ വിജയ്ക്കും ധനുഷിനും പിന്നാലെയാണ് സൂര്യയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം.

Leave a Reply

Your email address will not be published.