India
image_print

നിധി ലഭിക്കാന്‍ ഭാര്യയെ ബലി നല്‍കാന്‍ ശ്രമം;ഭര്‍ത്താവ് അറസ്റ്റില്‍

Written by

askshiyas

നിധി ലഭിക്കാന്‍ ഭാര്യയെ ബലി നല്‍കാന്‍ ശ്രമിച്ച ഭര്‍ത്താവും കൂട്ടാളികളും അറസ്റ്റില്‍.മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ ജഫ്രാബാദ് തഹസീലിലാണ് സംഭവം.ഒരു മന്ത്രവാദിനി ഉള്‍പ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്.ഇയാളുടെ ഭാര്യ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൂവരെയും അറസ്റ്റ് ചെയ്തത്. ദോങ്കാവിലെ താമസക്കാരായ സന്തോഷ് പിമ്പിള്‍ (40), ജീവന്‍ പിമ്പിള്‍ എന്നിവരാണ് പിടിയിലായത്.

സന്തോഷിന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. ഗ്രാമത്തിലെ ശ്മശാനങ്ങള്‍ക്ക് ചുറ്റും അദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കുകയും തന്റെ ഭാര്യയോട് ഒളിഞ്ഞിരിക്കുന്ന നിധി ഉടന്‍ കണ്ടെത്തുമെന്ന് പറയുകയും ചെയ്തുവെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്ര താക്കറെ പറഞ്ഞു.സെപ്തംബര്‍ 22 -ന് രാത്രി, സന്തോഷ് തന്റെ വീട്ടില്‍ ഒരു മന്ത്രവാദിയെ കൊണ്ടുവന്നു. നിധി കണ്ടെത്താനായി യുവതിയെ ബലി നല്‍കാന്‍ ശ്രമിക്കുകയായിരുന്നു.പിന്നീട് യുവതി പിതാവിനൊപ്പം പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് മൂവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.മനുഷ്യബലി, ദുരാചാരങ്ങള്‍, അഘോരി സമ്പ്രദായങ്ങള്‍ ബ്ലാക്ക് മാജിക് നിരോധന നിയമപ്രകാരമാണ് മൂവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.