India
image_print

വൈറലായി വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് പതിപ്പിച്ച ടി ഷര്‍ട്ട്

Written by

archanaa chuqwe

കോവിഡ് കാലത്ത് വിവിധതരത്തിലുള്ള മാസ്‌കായിരുന്നു
ഒരുകാലത്ത് ട്രെന്‍ഡ്. പലനിറത്തിലുള്ള പല മെറ്റീരിയയല്‍ കൊണ്ടുള്ള അങ്ങനെ വറൈറ്റികള്‍ മാര്‍ക്കറ്റുകള്‍ കയ്യടിക്കിയിരിന്നു. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ വൈറലായിരിക്കുകയാണ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് പതിപ്പിച്ച ടി ഷര്‍ട്ട് .വാക്‌സിന്‍ എടുത്തവര്‍ കടകളിലും മറ്റുസ്ഥലങ്ങളിലും സഞ്ചരിക്കാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് കാണിക്കേണ്ടതുണ്ട് . ഈ അവസരത്തിലാണ് ഇത്തരത്തിലൊരു ആശയം വന്നത്.

മലപ്പുറത്താണ് ഈ വൈറല്‍ ടി ഷര്‍ട്ടിന്റെ ആവിര്‍ഭാവം. മലപ്പുറത്തെ ഇംപീരിയല്‍ പ്രസാണ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് പതിപ്പിച്ച ടി ഷര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. കാര്‍ഡ് പൂര്‍ണമായി ടി ഷര്‍ട്ടില്‍ പതിക്കും. ഇത് വ്യക്തമായി വായിക്കുകയും ചെയ്യാം.എന്നാല്‍, ഇതിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയില്ല. അതിനാല്‍, ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ കൂടി കയ്യില്‍ കരുതേണ്ടിവരും. ടി ഷര്‍ട്ട് ഉള്‍പ്പെടെ 250 രൂപയാണു ഈടാക്കുന്നത്.പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്തത് വന്‍ ഹിറ്റായതോടെയാണ് ഉടമകള്‍ ഇത് വീണ്ടും അടിക്കാന്‍ തുനിഞ്ഞത്. എന്തായാലും ഈ വാക്‌സിന്‍ ടി ഷര്‍ട്ട് ഹിറ്റായി മാറിയിരിക്കുകയാണ്.

 

 

Leave a Reply

Your email address will not be published.