India
image_print

മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും ഇനി പങ്കുവെക്കില്ല; മല്ലുട്രാവലര്‍

Written by

askshiyas

വാഹനങ്ങളിലെ സ്റ്റിക്കര്‍ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട മല്ലു ട്രാവലര്‍ വിമര്‍ശനം കനത്തതോടെ ആരോപണം പിന്‍വലിച്ചു. വഖഫ് സംരക്ഷണ റാലിയിലെ എസ്കോര്‍ട്ട് വാഹനം സ്റ്റിക്കര്‍ ഒട്ടിച്ച് മോഡിഫൈ ചെയ്തതിനെതിരെയാണ് മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍ ആരോപണം ഉന്നയിച്ചത്.

ആരോപണം ഉന്നയിച്ച് മണിക്കൂറാവുന്നതിന് മുന്നേ തന്നെ തെറിവിളി കനത്തതായും മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും ഇനി പങ്കുവെക്കില്ലെന്നും മല്ലുട്രാവലര്‍ പറഞ്ഞു. ആര്‍ക്കുവേണ്ടിയാണോ താന്‍ പോസ്റ്റ് പങ്കുവെച്ചത് അവര്‍ തന്നെ തനിക്കെതിരെ തെറിവിളിക്കുന്നതായും ഇനി സ്വന്തം കാര്യം മാത്രം നോക്കി യാത്രാ വീഡിയോകളുമായി മുന്നോട്ടുപോകുമെന്നും മല്ലു ട്രാവലര്‍ അറിയിച്ചു. ‘മോട്ടോർ വാഹന വകുപ്പിനോട്‌ : ഒന്നുകിൽ നിങ്ങൾ എല്ലാ ജനങ്ങൾക്കും ഒരേ നിയമം ആണൊ എന്ന് ഉറപ്പ്‌ വരുത്തുക, അല്ലെങ്കിൽ നിയമത്തിൽ ഭേദഗതി വരുത്തുക, രണ്ടും പറ്റില്ലായെങ്കിൽ ജോലി രാജി വെച്ച്‌ വേറെ പണിക്ക്‌ പോവുക’- എന്നിങ്ങനെയായിരുന്നു മല്ലു ട്രാവലറുടെ ഫേസ്ബുക്ക് പോസ്റ്റ്. സമ്മേളനത്തിനായി ഉപയോഗിച്ച വെളുത്ത എര്‍ട്ടിഗ കാറില്‍ സമ്മേളന പോസ്റ്റര്‍ പച്ച നിറത്തില്‍ പതിപ്പിച്ചതിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തുവന്നിരുന്നത്.

 

Leave a Reply

Your email address will not be published.