India
image_print

എഴുപതിന്റെ തിളക്കവുമായി മമ്മൂട്ടി

Written by

askshiyas

മലയാളികളുടെ മഹാനടന് ഇന്ന് എഴുപതാം പിറന്നാൾ. നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിൽ നാനൂറിലധികം സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന മഹാനടൻ. തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലും തന്റെ അഭിനയമികവ് അദ്ദേഹം തെളിയിച്ചു. 1971 ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ അരങ്ങേറ്റം. നിരവധി താരങ്ങളാണ് മലയാളികളുടെ മഹാനടന് ജന്മദിനാശംസകൾ നേർന്നത്.

സിനിമയിൽ പരാജയങ്ങൾ ഏറ്റുവാങ്ങാത്ത താരങ്ങൾ ഇല്ല. മമ്മൂട്ടിയെ സംബന്ധിച്ച് പരാജയത്തിന്റെ കയ്പ്പും വിജയത്തിന്റെ മാധുര്യവും ഒരുപോലെ ഏറ്റുവാങ്ങിയ താരമാണ്. തന്റെ സിനിമാ ജീവിതത്തിൽ ഒട്ടേറെ തവണ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന താരമാണ് മമ്മൂട്ടി. എന്നാൽ അത്തരം പരാജയങ്ങളിൽ തളരാതെ ഉയിർത്തെഴുന്നേറ്റ് ചരിത്രം തിരുത്തിയ താരമാണ് അദ്ദേഹം. 1987 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലാണ് മമ്മൂട്ടി ഒട്ടേറെ വിജയ ചിത്രങ്ങളുടെ ഭാഗമായി മാറുന്നത്. തനിയാവർത്തനം, ഒരു വടക്കൻ വീരഗാഥ, മൃഗയ, കോട്ടയം കുഞ്ഞച്ചൻ, ഇൻസ്‌പെക്ടർ ബൽറാം, പപ്പയുടെ സ്വന്തം അപ്പൂസ്, ദളപതി, ഹിറ്റ്‌ലർ, ദി കിംഗ്, വാത്സല്യം, അമരം തുടങ്ങി ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി. രണ്ടായിരത്തിന് ശേഷം മമ്മൂട്ടിക്ക് അഭിനയ ജീവിതത്തിൽ വീണ്ടും തിരിച്ചടി ഉണ്ടായി ദുബായ് എന്ന ചിത്രം കടുത്ത പരാജയം ഏറ്റുവാങ്ങി അവിടെയും അദ്ദേഹം തളർന്നില്ല. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളുമായി അദ്ദേഹം വീണ്ടും അഭിനയലോകത്ത് വിജയകുതിപ്പ് ആരംഭിച്ചു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

 

കൈയിൽ കിട്ടിയതെല്ലാം സൂപ്പർഹിറ്റ് ചിത്രങ്ങൾ ഇന്നും മലയാളികളുടെ ഹൃദയത്തിൽ വ്യത്യസ്ത വേഷങ്ങളിലൂടെ അഭിനയിച്ചു മുന്നേറുകയാണ് മലയാളികളുടെ മഹാനടൻ. കലാ മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഭാരതസർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരം അടക്കം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം വാരിക്കൂട്ടി. അതേസമയം വ്യത്യസ്ത വേഷങ്ങളിൽ താരത്തിന്റെ പകർന്നാട്ടങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published.