India
image_print

തൃണമൂലിനെ നേരിടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു: മമത ബാനര്‍ജി

Written by

archanaa chuqwe

ബിജെപി തൃണമൂൽ കോൺഗ്രസിനെ നേരിടാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിര ബാനര്‍ജിക്കും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട പണത്തട്ടിപ്പില്‍ ആണ് നോട്ടീസ് നൽകിയിരിക്കുന്നത്.

അഭിഷേക് ബാനര്‍ജിയോട് സെപ്റ്റംബര്‍ ആറിനും ഭാര്യയോട് സെപ്റ്റംബര്‍ ഒന്നിനും ഹാജരാകണമെന്നാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മമതയുടെ ഈ പ്രതികരണം. ഇതിനെതിരെ എങ്ങനെ പോരാടണമെന്ന് തങ്ങൾക്ക് അറിയാം എന്നും മമതാ ബാനർജി പറഞ്ഞു.

Leave a Reply

Your email address will not be published.