India
ഭാര്യ ദിവസവും കുളിക്കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്
Last updated on Sep 26, 2021, 6:30 am


ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നാണ് വിചിത്രമായ ഒരു വിവാഹമോചന പരാതിയുടെ വാര്‍ത്ത പുറത്തു വരുന്നത്. ഭാര്യ എല്ലാദിവസവും കുളിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന് വിവാഹമോചനം തേടിയിരിക്കുകയാണ് ഒരു ഭര്‍ത്താവ്. വിവാഹബന്ധം സംരക്ഷിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വനിതാ സംരക്ഷണ സെല്ലില്‍ സഹായം തേടിയപ്പോഴാണ് ഈ സംഭവം പുറംലോകമറിഞ്ഞത്.
അലിഗഡിലെ ക്വാര്‍സി ഗ്രാമവാസിയായ യുവതിയും ചന്ദസ് ഗ്രാമവാസിയായ യുവാവും രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവര്‍ക്കും ഒരു വയസ്സുള്ള കുഞ്ഞും ഉണ്ട്. ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്ന എഴുതിത്തയ്യാറാക്കിയ പരാതിയുമായാണ് യുവതി വനിതാ സംരക്ഷണ സെല്ലില്‍ എത്തിയത്. തുടര്‍ന്ന് ഭര്‍ത്താവുമായി ബന്ധപ്പെട്ട വനിതാ സംരക്ഷണ സെല്ലിനോടും ഇയാള്‍ പറഞ്ഞത് ഭാര്യ ദിവസവും കുളിക്കുന്നില്ലെന്നും അതിനാല്‍ തനിക്ക് വിവാഹമോചനം വേണമെന്നുണ്. സംഭവത്തെ തുടര്‍ന്ന് ഇരുവര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുകയാണ് വനിതാ സംരക്ഷണ സെല്ല് അധികൃതര്‍. ഭാര്യ കുളിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടാകുന്ന കുടുംബവഴക്കാണ് കുടുംബത്തിന്റെ സമാധാനം കെടുത്തുന്നതെന്നും യുവാവ് ആരോപിച്ചു.


