India
ഓക്സിജന്‍ ഇല്ലാതെ നേപ്പാളിലെ മനാസ്ലു കൊടുമുടി കീഴടക്കി വനിത
Last updated on Sep 29, 2021, 8:59 am


ഓക്സിജന്‍ സഹായമില്ലാതെ നേപ്പാളിലെ മനാസ് ലു കൊടുമുടി കീഴടക്കി ഖത്തരി വനിത.കൊടുമുടിക്ക് മുകളില്‍ ഖത്തര്‍ പതാക ഉയര്‍ത്തിയ ആദ്യ വനിത, ഓക്സിജന്‍ സഹായമില്ലാതെ കൊടുമുടി കീഴടക്കിയ ആദ്യ അറബ് വനിത,എന്നീ ബഹുമതികളും ഇനി ഷെയ്ഖ അസ്മ അല്‍താനിക്ക് സ്വന്തം. ഹെലികോപ്റ്റര്‍ സേവനം തേടാതെയായിരുന്നു ഇവരുടെ യാത്ര. വെല്ലുവിളി നിറഞ്ഞ യാത്രക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി അറിയിച്ചാണ് ചിത്രങ്ങള്‍ സഹിതം ഷെയ്ഖ അസ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
കീഴടക്കാന്‍ പ്രയാസമേറിയ കൊലയാളി പര്‍വതം എന്നറിയപ്പെടുന്ന മനാസ് ലു കൊടുമുടി നേപ്പാളിന്റെ പടിഞ്ഞാറന്‍ മധ്യമേഖലയിലെ മന്സീരി ഹിമാലിലാണ് സ്ഥിതി ചെയുന്നത്. യൂറോപ്പിലെ എല്‍ബ്രസ് കൊടുമുടിയും മൈന്‍ഡ് നടക്കുന്ന രാജ്യാന്തര സംഘത്തിനൊപ്പം ഉത്തരധ്രുവത്തിലേക്ക് യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും ഇവര്‍ കൈവരിച്ചിരുന്നു. 2014 കിളിമഞ്ചാരോ കീഴടക്കുകയും 2019 അക്കോകാഗ്വ ഉച്ചകോടിയില്‍ എത്തിയ പ്രഥമ ഖത്തരി വനിതയും ഷെയ്ഖ അസ്മ അല്‍താനിയാണ്. പിന്നാലെയാണ് പുതിയ നേട്ടവും ഇവര്‍ കൈവരിച്ചത്.


