India
image_print

ക്രിസ്റ്റ്യാനോയുടെ മടക്കം ; പണിമുടക്കി യൂണൈറ്റഡ് വെബ്സൈറ്റ്

Written by

archanaa chuqwe

ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള മടങ്ങിവരവിൽ പണി കിട്ടി ക്ലബ് വെബ്‌സൈറ്റ്. വാർത്തയറിയാനായി ആളുകൾ ഇടിച്ചു കയറിയതോടെ സൈറ്റ് നിശ്ചലമായി.യുവന്റസിൽ നിന്ന് ട്രാൻസ്ഫർ ചോദിച്ചുവാങ്ങിയ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് ഇംഗ്ലീഷ് ക്ലബ്ബ് പിന്മാറിയത്. താരത്തിനു വേണ്ടിയുള്ള ശ്രമം അവസാനിപ്പിക്കുന്നതായി ക്ലബ്ബ് വ്യക്തമാക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ മുന്നോട്ടുവെച്ച വ്യക്തിപരമായ ആവശ്യങ്ങളും യുവന്റസിൽ നിന്നുള്ള ട്രാൻസ്ഫർ തുകയും സംബന്ധിച്ച് ധാരണയിലെത്താൻ കഴിയാത്തതിനെ തുടർന്നായിരുന്നു ക്ലബ്ബിന്റെ പിന്മാറ്റം.

ക്രിസ്റ്റ്യാനോ യുവന്റസിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറും എന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. എന്നാൽ ഒരു രാത്രിക്കിടെ കാര്യങ്ങൾ നാടകീയമായി മാറിമറിയുകയായിരുന്നു. വാർത്ത സംബന്ധിച്ച സ്ഥിരീകരണത്തിനായാണ് ആളുകൾ കൂട്ടത്തോടെ വെബ്‌സൈറ്റിനെ ആശ്രയിച്ചത്. ട്രാഫിക് വര്‍ധിച്ചതോടെ സൈറ്റ് ക്രാഷ് ആയി എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ വൈകാതെ സൈറ്റിലെ പ്രശ്‌നം പരിഹരിച്ചു.

Leave a Reply

Your email address will not be published.