India
image_print

റൊണാള്‍ഡോ അടിച്ച ഷോട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബോധം കെട്ടുവീണു

Written by

archanaa chuqwe

ഗ്രൗണ്ടിന് പുറത്തും സൂപ്പര്‍താരമെന്ന് തെളിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.സംഭവം എന്താന്ന് അല്ലെ .ഗ്രൗണ്ടില്‍ ബോധം കെട്ടുവീണ സുരക്ഷാ ഉദ്യോഗസ്ഥന്റെ അരികിലേക്ക് ഓടിയെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ.കഴിഞ്ഞ ദിവസം നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. സ്വിസ് ക്ലബായ ബിഎസ്സി യങ് ബോയ്സിനെതിരെയുള്ള മത്സരം ആരംഭിക്കുന്നതിന് മുന്‍പ് വ്യായാമത്തിനിറങ്ങിയ ക്രിസ്റ്റ്യാനോ അടിച്ച ഒരു ഷോട്ട് സ്റ്റേഡിയത്തിലുള്ള ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ദേഹത്ത് കൊള്ളുകയായിരുന്നു. പന്തുകൊണ്ട ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീഴുകയും ചെയ്തു.ഇതറിഞ്ഞ ക്രിസ്റ്റ്യാനോ ഉദ്യോഗസ്ഥന്റെ അരികില്‍ ഓടിയെത്തുകയായിരുന്നു.

ഉദ്യോഗസ്ഥന്റെ അരികിലെത്തിയ ക്രിസ്റ്റ്യാനോ അവരുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കും ചെയ്തു. ഗ്രൗണ്ടിന് പുറത്തും താരമായ റൊണാള്‍ഡോ കാണികളുടെ പ്രശംസയും നേടി.അതേസമയം, ഇന്നലെ നടന്ന ചാമ്പ്യന്‍സ്ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിനെ യംഗ് ബോയ്സ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് യംഗ് ബോയ്സ് ജയിച്ചത്.

Leave a Reply

Your email address will not be published.