India
‘ലേഡി സൂപ്പര്‍ സ്റ്റാറി’ന് ആശംസകളുമായി ഗീതുമോഹന്‍ദാസും പൂര്‍ണിമയും
Last updated on Sep 10, 2021, 6:02 am


മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാരിയറിന് ജന്മദിന ആശംസകളുമായി മലയാളത്തിന്റെ പ്രിയ നടിമാര്‍. ഹൃദയസ്പര്‍ശിയായ കുറിപ്പാണ് പ്രിയ സുഹൃത്തിന്റെ പിറന്നാളിന് സുഹൃത്തുക്കള്‍ പങ്കുവെച്ചത്. കഠിനമായ വിമര്‍ശങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് എളുപ്പമല്ല. എന്നാല്‍ അത്തരം സംഭവങ്ങള്‍ പ്രസന്നതയോടെ കേട്ട് മനോഹരമായി ജോലിയില്‍ പ്രയോഗിച്ച് വളരെ മനോഹരമായി അതിനെ കീഴടക്കി. ഒരു വ്യക്തിയെന്ന നിലയില്‍ നീ എത്രമാത്രം സുരക്ഷിതമാണെന്ന് നിന്റെ കഴിവില്‍ നീ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവ് എന്ന നിലയില്‍ നിന്റെ വളര്‍ച്ചയില്‍ നീ എത്രത്തോളംപ്രതിബദ്ധതയുള്ളവളാണെന്നും കാണിച്ചു കൊടുത്തു. നീ മികച്ചതാകാന്‍ പ്രേരിപ്പിക്കുന്നത് തുടരുമെന്നാണ് ഞാന്‍ വാഗ്ദാനം ചെയ്യുന്നതെന്നും നിന്റെ മികച്ചത് ഇനിയും വരാന്‍ ഇരിക്കുകയാണെന്നും അതു വളരെ വേഗത്തില്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ജന്മദിനത്തില് ഞാന്‍ പറയുന്നു നീ എന്റെ ഗാഥ ജാം മാത്രമല്ല നീ എന്റെ നിധിയാണെന്നാണ് മഞ്ജുവിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ് കുറിച്ചത്.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന കുറിപ്പോടെ നടി പൂര്‍ണിമ ഇന്ദ്രജിത്തും മഞ്ജുവിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറിന് നിരവധി താരങ്ങളാണ് നാല്പത്തിമൂന്നാം ജന്മദിനആശംസകള്‍ നേര്‍ന്നത്.ചതുര് മുഖമാണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. മരക്കാര്‍ , ജാക്ക് ആന്‍ഡ് ജില്, കയറ്റം, ലളിതം സുന്ദരം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത്.


