India
വീണ്ടും പാടിതകര്‍ത്ത് മഞ്ജുവാര്യര്‍;കയറ്റത്തിലെ ഗാനം പുറത്ത്
Last updated on Aug 29, 2021, 8:33 am


കിം കിമ്മിന് പിന്നാലെ ഇസ്ത്തക്കോ ഇസ്ത്തക്കോ പാടിത്തകര്‍ത്ത് മഞ്ജുവാര്യര്‍. സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന മഞ്ജുവാര്യര്‍ ചിത്രം കയറ്റത്തിലെ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിനുവേണ്ടി അഹര്‍ സംസ എന്ന ഒരു പുതിയ ഭാഷതന്നെ ഉപയോഗിച്ചിട്ടുണ്ട്. ഈ ഭാഷയിലാണ് പാട്ടിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്.
രതീഷ് ഈറ്റില്ലമാണ് ദേവ നാരായണന്, ആസ്താ ഗുപ്ത, സനല്‍ കുമാര്‍ ശശിധരന് എന്നിവരുടെ വരികള്‍ക്ക് ഈണം പകര്‍ന്നത്. മഞ്ജുവാര്യറിനു പുറമേ ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രന് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സെക്സി ദുര്‍ഗക്കും ചൊലക്കുശേഷം സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കയറ്റം. ഷാജി മാത്യു അരുണ മാത്യു, മഞ്ജുവാര്യര്‍, സനല്‍കുമാര്‍ ശശിധരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


