India
image_print

മന്‍മോഹനെ കാണാന്‍ ഫൊട്ടോഗ്രഫറെ കൂട്ടി കേന്ദ്രമന്ത്രി;രൂക്ഷവിമര്‍ശനവുമായി മകള്‍

Written by

archanaa chuqwe

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഫോട്ടോഗ്രാഫര്‍ക്കൊപ്പം എത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്‍മോഹന്റെ മകള്‍ ദമന്‍ സിങ്.മുറിക്ക് പുറത്തുപോകാന്‍ ഫോട്ടോഗ്രാഫറോട് ആവശ്യപ്പെട്ടെങ്കിലും അമ്മയുടെ നിര്‍ദേശം പാടെ അവഗണിക്കപ്പെട്ടുവെന്നും അവര്‍ പ്രായമായ മനുഷ്യരാണ്. അല്ലാതെ കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ലെന്നുമാണ് ദമന്‍ സിങ് പ്രതികരിച്ചത്.

 

ഡെങ്കിപ്പനി ബാധിച്ച് എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്‍മോഹനെ കാണാന്‍ കുടുംബാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് മന്ത്രി ഫോട്ടോഗ്രാഫര്‍ക്കൊപ്പം മുറിയില്‍ കയറിയത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആരോഗ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ മന്‍മോഹന്റെ ഭാര്യയുടെ എതിര്‍പ്പു വകവെക്കാതെ ചിത്രങ്ങള്‍ എടുത്തെന്നാണ് പരാതി. ആരോഗ്യമന്ത്രിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ദമന്‍ സിങ് എതിര്‍പ്പുയര്‍ത്തിയതിനേ തുടര്‍ന്ന് മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ച ഫോട്ടോകള്‍ നീക്കം ചെയ്തിട്ടുണ്ട്.അതേസമയം ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി എയിംസ് അധികൃതര്‍ അറിയിച്ചു. പനി ബാധിച്ച് ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡോ. മന്‍മോഹന്‍ സിങ് വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി മോദി ആശംസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *