India
image_print

സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിന്റെ പേര് ‘മെറ്റ’ എന്ന് മാറ്റിയത് എന്തിന്?

Written by

archanaa chuqwe

ഫേസ്ബുക്കിന്റെ പേര് ‘മെറ്റ’ എന്ന് മാറ്റിയിരിക്കുകയാണ്. ഇതോടെ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് മെറ്റയുടെ സിഇഒയും ചെയര്‍മാനുമായി മാറി.17 വര്‍ഷത്തിനിടെ ആദ്യമായാണ് സുക്കര്‍ബര്‍ഗ് പുതിയ ഒരു പദവിയിലേയ്ക്ക് ചുവടുവെച്ചത്. സ്ഥാനത്തിന് മാറ്റമില്ലെങ്കിലും കമ്പനിയുടെ പേര് സുക്കര്‍ബര്‍ഗ് മാറ്റിയിട്ടുണ്ട്. ഇന്റര്‍നെറ്റിന്റെ ഭാവിയായി സുക്കര്‍ബര്‍ഗ് കാണുന്ന ‘മെറ്റാവേഴ്‌സ്’ എന്നതിനെ സൂചിപ്പിക്കുന്നതാണ് കമ്പനിയുടെ പുതിയ പേര്. അതേസമയം തന്റെ ഉയര്‍ന്ന പദവി ഉപേക്ഷിക്കാന്‍ പദ്ധതിയില്ലെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.പേര് മാറ്റത്തിന് പിന്നാലെ എന്തിനാണ് മെറ്റ’ എന്ന് മാറ്റിയതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

 

കമ്പനിയുടെ വാര്‍ഷിക കണക്റ്റ് കോണ്‍ഫറന്‍സില്‍ വച്ചാണ് സുക്കര്‍ബര്‍ഗ് മെറ്റ എന്ന പുതിയ പേര് പ്രഖ്യാപിച്ചത്. 2012 ലും 2014 ലും ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും വാങ്ങിയത് മുതല്‍ കമ്പനിയെ റീബ്രാന്‍ഡ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും എന്നാല്‍ ഈ വര്‍ഷം ആദ്യം തന്നെ പേരില്‍ മാറ്റം വരുത്തേണ്ട സമയമായി എന്ന് താന്‍ മനസ്സിലാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. മെറ്റാവേര്‍സ് പദ്ധതികള്‍ക്കായി സക്കര്‍ബര്‍ഗ് ഈ വര്‍ഷം മാത്രം 10 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഏതെങ്കിലും നിര്‍ദ്ദിഷ്ട ഉല്‍പ്പന്നവുമായുള്ള ബന്ധത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു കമ്പനിയുമായി ആളുകള്‍ ബന്ധം പുലര്‍ത്തുന്നതാണ് കൂടുതല്‍ സഹായകരമെന്നും, പുതിയ പേരിലൂടെ അത് സാധിക്കുമെന്നും’ സുക്കര്‍ബര്‍ഗ് പറഞ്ഞു.ഒരു ആശയമെന്ന നിലയില്‍ മെറ്റാവേഴ്‌സ് പുതിയ ഒന്നല്ല. എന്നാല്‍ ഈ വര്‍ഷം ആദ്യമാണ് സുക്കര്‍ബര്‍ഗ് ഈ പേര് പരസ്യമായി ഉപയോഗിച്ചത്. 1990കളിലെ ഒരു ഡിസ്റ്റോപ്പിയന്‍ നോവലായ സ്‌നോക്രാഷില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *