India
image_print

പേരിനെച്ചൊല്ലി തര്‍ക്കം;ദോശക്കട അടപ്പിച്ച് അക്രമികള്‍

Written by

archanaa chuqwe

പേരിനെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് ദോശക്കട അടപ്പിച്ച് അക്രമികള്‍.ദോശക്കടക്ക് ഹിന്ദു പേര് നല്‍കിയതിന്റെ പേരിലാണ് കടയടപ്പിച്ചിരിക്കുന്നത്.മഥുര വികാസ് ബസാറില്‍ ആണ് മുസ്ലീങ്ങളുടെ കടക്ക് ഹിന്ദു പേര്‍ നല്‍കിയതിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഏതാനും ചെറുപ്പക്കാര്‍ നടത്തിവരുന്ന ദോശകടയിലേക്ക് അക്രമികള്‍ കടന്നുവരികയും ശ്രീനാഥ് ദോശ കോര്‍ണര്‍ എന്ന പേരിനെച്ചൊല്ലി തര്‍ക്കിക്കുകയും ഇക്കണോമിക് ജിഹാദാണ് നടക്കുന്നതെന്ന് പറഞ്ഞ അക്രമികള്‍ ഇത്തരക്കാര്‍ കാരണം ഹിന്ദുക്കള്‍ക്ക് തൊഴിലെടുക്കാന്‍ കഴിയുന്നില്ലെന്നും കുറ്റപ്പെടുത്തി. ഹിന്ദുക്കളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പേര് നല്‍കിയതെന്നും അക്രമികള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

 

ദേവരാജ് പണ്ഡിറ്റ് എന്ന വ്യക്തിയാണ് ഈ വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇയാള്‍ തന്നെയാണ് അക്രമത്തിന്റെ പിന്നിലും. കൃഷ്ണ ഭക്തര്‍ മഥുര ശുദ്ധീകരിക്കണമെന്ന് ഇയാള്‍ മുദ്രാവാക്യത്തില്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. കഴിഞ്ഞദിവസം ഹിന്ദു പ്രദേശത്ത് വളകള്‍ വിറ്റത്തിന്റെ പേരില്‍ 25 കാരനെ ഹിന്ദുക്കള്‍ ആക്രമിച്ച ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അടുത്ത സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

 

Leave a Reply

Your email address will not be published.