India
image_print

കോഴിക്കടകള്‍ക്ക് ഇനി ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Written by

askshiyas

കോഴിക്കടയ്ക്ക് ലൈസന്‍സ് ലഭ്യമാകണമെങ്കില്‍ ഇനി ജീവനക്കാര്‍ക്കും ആരോഗ്യ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പുവരുത്താനും സംസ്ഥാത്തെ കോഴിക്കടകള്‍ വൃത്തിയും വെടിപ്പും ഉള്ളതുമാക്കാനും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുമുള്ള മാര്‍ഗരേഖക്ക് അംഗീകാരം നല്‍കിയതായി മന്ത്രി എം. വി. ഗോവിന്ദന്‍ അറിയിച്ചു. മാംസം തയ്യാറാക്കുന്നവര്‍ സാംക്രമിക രോഗങ്ങള്‍ ഇല്ലാത്തവരും ആ ജോലി ചെയ്യുന്നതിന് യുക്തരാണെന്നുമുള്ള ഡോക്ടറുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴി മാലിന്യങ്ങള്‍ സംസാരിക്കുന്നതിന് കടകള്‍ക്ക് സ്വന്തമായി സംവിധാനം വേണം. അല്ലെങ്കില്‍ ജില്ലയിലോ സമീപ ജില്ലയിലോ ഉള്ള റെന്‍ഡറിങ് പ്ലാറ്റുമായി സഹകരിച്ച് മാലിന്യ സംസ്‌കരണം നടത്തുന്നുവെന്ന് ഉറപ്പാകണം. പ്ലാന്റുകള്‍ നടത്തുന്നതിനുള്ള നടപടി ക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. കലക്ടര്‍ അധ്യക്ഷനായ ജില്ലാതല കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടേ ഇത് ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. വഴിയരികിലും ഒഴിഞ്ഞ പുരയിടങ്ങളിലും ഓവുചാലുകളിലും കുളങ്ങളിലും നദികളിലുമൊക്കെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മന്ത്രി എം. വി ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.