India
image_print

റാഗിങ്: എംബിബിഎസ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Written by

askshiyas

തമിഴ്നാട് ധര്‍മപുരിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റാഗിങ്ങിനിരയായ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാമക്കല്‍ സ്വദേശിയായ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സംഭവത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തെത്തുടര്‍ന്ന് കോളേജ് അഡ്മിനിസ്‌ട്രേഷന്റെ റാഗിംഗ് വിരുദ്ധ സമിതി അന്വേഷണം നടത്തുകയും ഡിഎംസിഎച്ച് ഡീന്‍ അമുദവല്ലി നാല് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

രണ്ടാഴ്ച മുമ്പ് രാശിപുരം സ്വദേശിയായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി തൊണ്ട വേദനയുമായി ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ എത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. രോഗനിര്‍ണയം നടത്തിയ ഡോക്ടര്‍മാര്‍ ദൃശ്യമായ മുറിവുകള്‍ കണ്ടെത്തി, അന്വേഷണത്തില്‍ നാല് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി വിദ്യാര്‍ത്ഥി റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്നാണ് റാഗിംഗ് വിരുദ്ധ സമിതിക്ക് പരാതി നല്‍കിയത്. കൂടാതെ, ഒരു ഫാക്കല്‍റ്റി കമ്മിറ്റി (എഫ്എസി) രൂപീകരിക്കുകയും നാല് പേരെ ഹോസ്റ്റലില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. മാനസിക ആഘാതത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.എഫ്എസിയില്‍ നിന്ന് റിപ്പോര്‍ട്ടുകളും തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെക്ടര്‍ ഡി അമ്മദുരൈ പറഞ്ഞു. എന്നാല്‍, ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published.