India
image_print

മെഡിസിന്‍ ബിരുദദാനത്തിന് ഇനി മുണ്ടും ജുബ്ബയും കേരളസാരിയും

Written by

archanaa chuqwe

റുത്ത തൊപ്പി,പാദംവരെ എത്തുന്ന ഗൗണ്‍- എന്ന മെഡിസിന്‍ ബിരുദം ചടങ്ങിലെ വസ്ത്രധാരണ രീതിയില്‍ മാറ്റം. കേരള ആരോഗ്യ സര്‍വകലാശാലയാണ് ബിരുദദാനച്ചടങ്ങിന് വേഷം മാറ്റിനിശ്ചയിച്ചത്.കറുത്ത തൊപ്പി,പാദംവരെ എത്തുന്ന ഗൗണ്‍- ഈ വേഷം ഇട്ടുവന്നാലേ മെഡിസിന്‍ ബിരുദം സ്വീകരിക്കാനാവൂയെന്ന കാഴ്ചപ്പാടിനാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ അഞ്ചിന് സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആണ്‍കുട്ടികള്‍ക്ക് വെള്ള, അല്ലെങ്കില്‍ ഇളംമഞ്ഞ കലര്‍ന്ന വെള്ളഷര്‍ട്ടും പെണ്‍കുട്ടികള്‍ക്ക് കേരളസാരിക്ക് ഇളംമഞ്ഞ കലര്‍ന്ന വെള്ള ബ്ലൗസുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും 2.8 മീറ്റര്‍ നീളമുള്ള കസവുവേഷ്ടിയും തോളില്‍ ധരിക്കും. വേഷ്ടി സര്‍വകലാശാലതന്നെ വാങ്ങിനല്‍കും.ബാക്കി വേഷങ്ങള്‍ കുട്ടികള്‍ത്തന്നെ വാങ്ങണം. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, നഴ്‌സിങ്, ഫാര്‍മസി, ലബോറട്ടറി ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍നിന്ന് 15,000 ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളാണ് ഇക്കുറി പുറത്തിറങ്ങുന്നത്.
പുതിയ മാറ്റത്തെ കുട്ടികളും സ്വാഗതം ചെയ്തിട്ടുണ്ട്.ചടങ്ങില്‍ ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജും കേരളീയ രീതിയില്‍ ആയിരിക്കും വസ്ത്രം ധരിക്കുക.തത്സമയസംപ്രേഷണം സര്‍വകലാശാലയുടെ വെബ്‌സൈറ്റിലെ യു ട്യൂബ് ലിങ്കിലൂടെ ഉണ്ടാവും.

 

Leave a Reply

Your email address will not be published.