India
image_print

മരുന്ന് പറന്നു വരും; തെലങ്കാനയില്‍ വാക്‌സീന്‍ ഡെലിവറി ഡ്രോണ്‍ വഴി

Written by

askshiyas

തെലങ്കാനയില്‍ വാക്‌സീന്‍ ഡെലിവറി ഡ്രോണ്‍ വഴി.മെഡിസിന്‍ ഫ്രം ദ് സ്‌കൈ എന്നാണ് പദ്ധതിയുടെ പേര്.ഡ്രോണ്‍ ഉപയോഗിച്ച് മരുന്നുകള്‍ ഡെലിവറി ചെയ്യുന്ന പദ്ധതി കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ട്രയല്‍ റണ്‍ ഇന്നു മുതല്‍ 25 വരെ വരെ നടക്കും. ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിനേഷനുള്ള ആംപ്യൂളുകളാണ് ഡെലിവറി നടത്തുന്നത്.വിദൂരമായ പ്രദേശങ്ങളില്‍ പോലും ഹെല്‍ത്ത് കെയര്‍ പോലുള്ള അടിസ്ഥാന സേവനങ്ങളിലേക്ക് തുല്യമായ ആക്‌സസ് അനുവദിക്കുന്നു. 2030 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ ഡ്രോണ്‍ ഹബ് ആകാന്‍ ഒരുങ്ങുകയാണെന്നും നമ്മുടെ കണ്ടുപിടുത്തക്കാരുടെ സാധ്യത അനന്തമാണെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

വ്യോമയാനം- ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ പറത്തി മരുന്നെത്തിച്ചെങ്കിലും പദ്ധതിയുടെ യഥാര്‍ഥ ലക്ഷ്യം നടപ്പാകുമോ എന്നറിയാനാണ് 6 ദിവസത്തെ ട്രയല്‍ റണ്‍. നിലവില്‍ തെലങ്കാനയിലെ 16 ഗ്രീന്‍ സോണുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.വികാരാബാദ് ജില്ലയിലാണ് ഇപ്പോള്‍ ഡ്രോണ്‍ ഡെലിവറി നടത്തി വിജയിച്ചിട്ടുള്ളത്. നിയന്ത്രണ കേന്ദ്രത്തില്‍നിന്ന് 9-10 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ഡ്രോണുകളില്‍ ഡെലിവറി നടത്താം. കേന്ദ്രത്തിന്റെ പുതിയ ഉദാര ഡ്രോണ്‍ നയത്തിലാണ് ഗ്രീന്‍ സോണുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടെ ഡ്രോണുകള്‍ പറത്താന്‍ അനുമതിയുണ്ടാകും. വേള്‍ഡ് ഇക്കണോമിക് ഫോറം, നിതി ആയോഗ്, അപ്പോളോ ആശുപത്രികളുടെ നെറ്റ് ഗ്ലോബല്‍ എന്നിവയാണ് പദ്ധതിക്കു വേണ്ട സഹായങ്ങള്‍ ചെയ്യുന്നത്.ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍, ഹെല്‍ത്ത് കെയര്‍, എയര്‍സ്‌പെയ്‌സ് മാനേജ്‌മെന്റ് എന്നിവയില്‍ വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന എട്ട് പങ്കാളിത്ത കണ്‍സോര്‍ഷ്യങ്ങള്‍ ഈ പദ്ധതിയിലുണ്ട്.

 

Leave a Reply

Your email address will not be published.