India
image_print

പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് മെസ്സി

Written by

askshiyas

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് ലയണല്‍ മെസ്സി.ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ലാറ്റിന്‍ അമേരിക്കന്‍ താരമെന്ന് റെക്കാര്‍ഡാണ് മിശിഹ സ്വന്തമാക്കിയത്.ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയക്കെതിരെ കരിയറിലെ തന്റെ എഴുപത്തിയെട്ടാം ഗോള്‍ നേടിയതോടെയാണ് ലാറ്റിന്‍ അമേരിക്കന്‍ റെക്കോര്‍ഡ് മെസി സ്വന്തമാക്കിയത്.മെസ്സിയുടെ ഹാട്രികോടെ അര്‍ജന്റീന ബൊളീവിയയെ 3-0ന് പരാജയപ്പെടുത്തി.77 ഗോളുകളായിരുന്നു പെലെ നേടിയിരുന്നത്. ബൊളീവിയക്കെതിരെ ഹാട്രിക് നേടിയതോടെ മെസ്സി തന്റെ ദേശീയ ടീമിനായി 153 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകള്‍ നേടി.

14-ാം മിനിറ്റില്‍ പെനല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് ഗോള്‍ നേടി മെസ്സി 77 ഗോളുകളുമായി പെലെക്കൊപ്പമെത്തി.64-ാം മിനിറ്റില്‍ പെലെയെ മറികടന്നു.87-ാം മിനിറ്റില്‍ മെസ്സി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.അര്‍ജന്റീന തികഞ്ഞ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ മെസി തകര്‍ത്താടിയപ്പോള്‍ ബൊളീവിയക്ക് കൂടുതലൊന്നും ചെയ്യാനുണ്ടായിരുന്നില്ല.ഇപ്പോള്‍, ലയണല്‍ മെസ്സി അന്താരാഷ്ട്ര പുരുഷ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമായി.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി 180 മത്സരങ്ങളില്‍ നിന്ന് 111 ഗോളുകള്‍ നേടി.

 

 

Leave a Reply

Your email address will not be published.