India
image_print

മെസ്സിയുടെ കണ്ണുനീരിന്റെ വില 7 കോടി

Written by

archanaa chuqwe

എഫ്സി ബാഴ്‌സയിൽ നിന്ന് പടിയിറങ്ങിയ ഇതിഹാസ താരമായ ലയണല്‍ മെസ്സിയുടെ ആ വാര്‍ത്താസമ്മേളനം കണ്ണീരോടെ ആണ് ലോകം മുഴുവന്‍ കണ്ടത്. തുടക്കം മുതല്‍ അവസാനം വരെ മെസ്സി ഇടവിട്ട് കരഞ്ഞത് ഫുട്‌ബോള്‍ ലോകത്തെ തന്നെ ഒന്നടങ്കം കണ്ണീരില്‍ ആഴ്ത്തി.എന്നാൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത് അന്ന് താരം കണ്ണുനീര്‍ തുടച്ച ടിഷ്യുവാണ്. കണ്ണീര്‍ തുടച്ച്‌ കളഞ്ഞ ടിഷ്യു ഒരു അഞ്ജാതന്‍ എടുക്കുകയും അദ്ദേഹം ഇത് ലേലത്തിന് വയ്ക്കുകയും ചെയ്തു. ഒരു മില്ല്യണ്‍ ഡോളറാണ് ടിഷ്യവിന്റെ വില. അതായത് ഏഴര കോടിയോളം രൂപ.ടിഷ്യു ലേലത്തിന് വെച്ച ആളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കൂടാതെ ടിഷ്യു ലേലത്തിന് വച്ച വ്യക്തി, ടിഷ്യുവില്‍ മെസിയുടെ ജനിതക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. മെസ്സിയുടെ കണ്ണുനീര്‍ അലിഞ്ഞു ചേര്‍ന്ന ടിഷ്യു കൊണ്ട് ജനിതകപരമായ മാറ്റങ്ങളിലൂടെ മറ്റൊരു മെസ്സിയെ തന്നെ സൃഷ്ടിക്കാമെന്നും ടിഷ്യു ലേലത്തിന് വച്ച ആൾ അവകാശപ്പെടുന്നു.

എന്നാല്‍ ടിഷ്യു വാങ്ങാന്‍ ഇതിനോടകം ആയിരകണക്കിന് പേരാണ് ഓണ്‍ലൈനില്‍ രജിസ്ട്രര്‍ ചെയ്തത്. വിദേശ മാധ്യമങ്ങൾ ആണ് വാർത്ത പുറത്ത് വിട്ടത്.

Leave a Reply

Your email address will not be published.