India
image_print

മൂത്രം ഉപയോഗിച്ചും ഇനി മൊബൈല്‍ ചാര്‍ജ് ചെയ്യാം

Written by

archanaa chuqwe

മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന പുതിയ സാങ്കേതിക വിദ്യയുമായി ഗവേഷകര്‍.മൂത്രം ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന ‘പീ പവര്‍’ സാങ്കേതിക വിദ്യയുമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ റോബോട്ടിക്സ് ലബോറട്ടറിയില്‍ നിന്നുള്ള ഡോ. ഇയോന്നിസ് ഇറോപോലസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂത്രത്തില്‍ നിന്ന് ഊര്‍ജം വേര്‍തിരിച്ചെടുക്കുന്ന മൈക്രോബയല്‍ ഫ്യൂവല്‍ സെല്ലുകളെ അടിസ്ഥാനമാക്കി ഈ കണ്ടുപിടുത്തം നടത്തിയത്. അഞ്ച് ദിവസങ്ങളിലായി ടോയ്ലറ്റിലെത്തിയ മൂത്രം ഉപയോഗിച്ച് 300 വാട്ട് അവര്‍ വൈദ്യൂതി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞതായി ഗവേഷകര്‍ പറഞ്ഞു.

 

അതേസമയം രണ്ടു വര്‍ഷം മുമ്പ് തന്നെ ഗ്ലാസ്റ്റന്‍ബറി ഫെസ്റ്റിവലില്‍ വെച്ച് പീ പവര്‍ പ്രൊജക്ടിന്റെ പരീക്ഷണം ആരംഭിച്ചിരുന്നു. അന്ന് ശൗചാലയങ്ങളില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചു.അതേസമയം മൊബൈല്‍ ഫോണുകള്‍, ചെറിയ വോള്‍ട്ടിലുള്ള ബള്‍ബുകള്‍, റോബോട്ടുകള്‍ എന്നിവയ്ക്ക് ഊര്‍ജം പകരാന്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ വീടുകളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍.

 

Leave a Reply

Your email address will not be published.