India
image_print

ബോക്‌സിങ് പോരാട്ടത്തിനിടെ ഇടിയേറ്റുവീണ 18കാരിക്ക് ദാരുണാന്ത്യം

Written by

archanaa chuqwe

പ്രൊഫഷണല്‍ ബോക്‌സിംഗ് മത്സരത്തിനിടെ ഇടിയേറ്റുവീണ 18കാരിക്ക് ദാരുണാന്ത്യം.മെക്‌സിക്കന്‍ ബോക്സര്‍ ജീനറ്റ് സക്കരിയാസ് സാപ്പറ്റയാണ് മോണ്‍ട്രിയലില്‍ നടന്ന പോരാട്ടത്തിനിടെ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയത്.കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ തോറ്റ താരം തലയ്ക്ക് പരിക്കേറ്റാണ് മരിച്ചത്.

നാലാം റൗണ്ടില്‍, 31 -കാരിയായ കാനഡയുടെ മേരി പിയറി ഹ്യൂള്‍ കനത്ത പഞ്ചില്‍ നിലത്ത് വീഴുകയായിരുന്നു.മത്സരം തുടരാനാകില്ലെന്ന് കണ്ട പിയറി നോക്കൗട്ടില്‍ വിജയിച്ചു. എന്നാല്‍ സപ്ത എഴുന്നേല്‍ക്കാനാവാതെ കിടന്നതിനാല്‍ മെഡിക്കല്‍ സംഘം എത്തി ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് മസ്തിഷ്‌ക ക്ഷതം മൂലം സപ്ത കോമയിലാണെന്ന് സംഘാടകര്‍ അറിയിച്ചു.ഇന്നലെയാണ് മരണ വിവരം പുറത്തുവിട്ടത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.അതേസമയം, താരത്തിന്റെ മരണശേഷം ബോക്‌സിംഗ് നിരോധിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാവുന്നതാണെന്ന് മസ്തിഷ്‌ക ക്ഷതം പഠിക്കുന്ന ബ്രിട്ടീഷ് ഏജന്‍സിയായ ഹെഡ്വേയുടെ തലവന്‍ പീറ്റര്‍ മക് കേബ് പറഞ്ഞു.

Leave a Reply

Your email address will not be published.