India
image_print

മെക്സിക്കോയില്‍ വന്‍ ഭൂചലനം

Written by

archanaa chuqwe

മെക്സിക്കോയില്‍ വന്‍ ഭൂചലനം.തെക്ക് പടിഞ്ഞാറന്‍ മെക്സിക്കോയിലാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെക്‌സിക്കോയിലെ ഗ്വെറേറോയിലെ അകാപുല്‍കോ ഡി ജുവറസ്, അകാപുല്‍കോ ഡി ജുവാരസിന് സമീപം രാത്രി 9.05നാണ് ഭൂചലനമുണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു.ഭൂചലനം ഒരു മിനുട്ടോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

ഗ്വെറേറോ ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല.അകാപുല്‍കോ റിസോര്‍ട്ടിന് 11 മൈല്‍ വടക്ക് കിഴക്കായി കുന്നുകള്‍ ഇളകുകയും മരങ്ങള്‍ കടപുഴകുകയും റോഡിലേക്ക് വലിയ പാറക്കല്ലുകള്‍ വീഴുകയും ചെയ്തിരുന്നു.ഇതേ തുടര്‍ന്ന് കാറുകള്‍ തകര്‍ന്നിട്ടുണ്ട്.സംഭവത്തില്‍ പോസ്റ്റ് വീണ് ഒരാള്‍ മരിച്ചു.
ഭൂകമ്പത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും പല സംസ്ഥാനങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു.മെക്‌സിക്കോ സിറ്റിയില്‍ നിന്ന് ഏകദേശം 230 മൈല്‍ (375 കിലോമീറ്റര്‍) അകലെയാണ് അകാപുല്‍കോ.

 

Leave a Reply

Your email address will not be published.