India
image_print

ഗാര്‍ഹിക പീഡനം;മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്കല്‍ സ്ലേറ്റര്‍ അറസ്റ്റില്‍

Written by

archanaa chuqwe

ഗാര്‍ഹിക പീഡന പരാതിയില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍ അറസ്റ്റില്‍. റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിക്കാന്‍ സ്ലേറ്ററിന്റെ മാനേജര്‍ സീന്‍ ആന്‍ഡേഴ്‌സണ്‍ വിസമ്മതിച്ചു. ന്യൂ സൗത്ത് വെയില്‍സ് പോലീസ് കഴിഞ്ഞയാഴ്ച ഗാര്‍ഹിക പീഡന സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.51കാരനായ സ്ലേറ്റര്‍ മൂന്ന് കുട്ടികളുടെ പിതാവാണ്.അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്, അടുത്ത മാസം കോടതിയില്‍ ഹാജരാകണം.

മുന്‍പും വിവാദങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളയാളാണ് സ്ലേറ്റര്‍. കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമത്രി സ്‌കോട്ട് മോറിസണു നേരെ നടത്തിയ പരാമര്‍ശത്തിനു പിന്നാലെ സ്ലേറ്ററെ ചാനല്‍ സെവന്‍ പിരിച്ചുവിട്ടിരുന്നു..കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നതെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിട്ടില്ല.1993 മുതല്‍ 2001 വരെ 74 ടെസ്റ്റുകള്‍ കളിച്ചുകൊണ്ട് മുന്‍ ബാറ്റ്‌സ്മാന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു.അതിനുശേഷം അദ്ദേഹം ടിവിയില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിരുന്നുവെങ്കിലും സാമ്പത്തിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ഓസ്ട്രേലിയയിലെ ചാനല്‍ സെവന്‍ കഴിഞ്ഞയാഴ്ച അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published.