India
image_print

മിന്നല്‍ മുരളി’യ്ക്ക് ആശംസകള്‍ നേര്‍ന്ന് അവഞ്ചേഴ്‌സ് സംഗീത സംവിധായകന്‍

Written by

archanaa chuqwe

ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി ലോകമെമ്പാടും ശ്രദ്ധ നേടുന്നു. ടൊവിനോയുടെ സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളിക്ക് ആശംസകള്‍ നേര്‍ന്ന് അവഞ്ചേഴ്സിന്റെ സംഗീതസംവിധായകന്‍ അലന്‍ സില്‍വസ്ട്രി.തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലന്‍ മിന്നല്‍ മുരളിയ്ക്ക് ആശംസകള്‍ നേര്‍ന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ച അദ്ദേഹം ‘ഈ മനോഹര സിനിമയ്ക്ക് ആശംസകള്‍ നേരുന്നു’ എന്ന് കുറിച്ചു. ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ്.

എമ്മി പുരസ്‌കാര ജേതാവായ അലന്‍ സില്‍വെസ്ട്രി ‘ബാക്ക് ടു ദ ഫ്യൂച്ചര്‍ സിനിമാ പരമ്പര’, ‘ഫോറസ്റ്റ് ഗംപ്’, ‘പ്രെഡേറ്റര്‍, ‘കാസ്റ്റ് എവേ’, ‘ദ അവഞ്ചേഴ്സ്’, ‘റെഡി പ്ലയര്‍ വണ്‍’, ‘അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്‍’, ‘അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനാണ്. രണ്ട് തവണ ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് രണ്ട് തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നാമനിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്.മിന്നല്‍ മുരളി മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. ഈ മാസം 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെ സിനിമ പുറത്തിറങ്ങും.

Leave a Reply

Your email address will not be published.