India
image_print

‘മിന്നല്‍ മുരളി’;ടൊവീനോ ചിത്രം നെറ്റ്ഫ്‌ലിക്‌സ് റിലീസ്

Written by

askshiyas

ലയാളികളുടെ പ്രിയ താരം ടോവിനോ തോമസ് നായകനായെത്തുന്ന മിന്നല്‍ മുരളിയുടെ ഓടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് നെറ്റ് ഫ്‌ലിക്‌സ്. സോഫിയ പോള്‍ നിര്‍മ്മിച്ച ആക്ഷന്‍ ചിത്രം സംവിധാനം ചെയ്യുന്നത് ബേസില്‍ ജോസഫാണ്. തനിക്ക് മിന്നല്‍ മുരളിയെന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്‌നേഹമുണ്ടെന്നും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി സംവിധായകനുമായി നിരന്തരം സംവദിക്കുകയും പ്രയത്‌നിക്കുകയും ചെയ്തിരുന്നുവെന്നും ചിത്രത്തെക്കുറിച്ച് ടോവിനോ തോമസ് പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും സ്വന്തം വീട്ടിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ഏവര്‍ക്കും നന്ദിയുണ്ടെന്നും താരം അറിയിച്ചു.

 

അതേസമയം കാഴ്ചക്കാര്‍ക്ക് വൈകാരികതയിലൂടെ സംവദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ഹീറോയെയാണ് തങ്ങള്‍ സൃഷ്ടിച്ചതെന്നാണ് സംവിധായകന്‍ ബേസില്‍ ജോസഫ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ഒരു നിര്‍മാതാവ് എന്ന നിലയില്‍ ഈ സിനിമ വെല്ലുവിളിയോടൊപ്പം ചാരിതാര്‍ത്ഥ്യം നല്‍കിയെന്ന് നിര്‍മാതാവ് സോഫിയ പോള്‍ പറഞ്ഞു. അതേസമയം പ്രാദേശിക സൂപ്പര്‍ ഹീറോയുടെ കഥ പറയുന്ന ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുമെന്ന് നെറ്റ് ഫ്‌ലിക്‌സ് ഇന്ത്യയുടെ ഫിലിംസ് ആന്‍ഡ് ലൈസന്‍സിങ് ഡയറക്ടര്‍ പ്രതീക്ഷ റാവു പറഞ്ഞു.

 

Leave a Reply

Your email address will not be published.