India
image_print

ബൈക്കില്‍ നിന്ന് ട്രാക്ടറിനടിയിലേക്ക് മറിഞ്ഞുവീണു;തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്

Written by

archanaa chuqwe

വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.ഗുജറാത്തിലാണ് സംഭവം.ബൈക്കില്‍ നിന്ന് ട്രാക്ടറിനടിയിലേക്ക് മറിഞ്ഞുവീണുകയും തലനാരിഴയ്ക്ക് രക്ഷപ്പെടുകയുമായിരുന്നു. ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയാണ് യുവാവ്. ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരന്‍ ട്രാക്ടറിന്റെ അടിയിലേക്ക് വീഴുകയ്യിരുന്നു. തുടര്‍ന്ന് യുവാവിന്റെ തലയിലൂടെ ട്രാക്ടറിന്റെ പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രോളിയുടെ ടയര്‍ കയറിയിറങ്ങി. എന്നിരുന്നാലും, നിമിഷങ്ങള്‍ക്കുള്ളില്‍, യുവാവ് എഴുന്നേറ്റു നില്‍ക്കുന്നതും മറ്റുള്ളവര്‍ അവനെ സഹായിക്കാന്‍ ശ്മിക്കുന്നതായും കാണാം.ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരന്‍ ട്രാക്ടറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഗര്‍ബഡ കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്.രണ്ട് ദിവസത്തിനിടെ ദാഹോഡില്‍ വൈറലാകുന്ന രണ്ടാമത്തെ വീഡിയോയാണിത്. ചൊവ്വാഴ്ച, ഒരു യുവാവ് ബൈക്ക് ഉപയോഗിച്ച് അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറലായിരുന്നു.ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

 

Leave a Reply

Your email address will not be published.