India
image_print

വ്യാജ വാര്‍ത്തകള്‍ക്ക് ഫെയ്സ്ബുക്കില്‍ കൂടുതല്‍ കമന്റും ലൈക്കും ഷെയറുമെന്ന് പഠനം

Written by

archanaa chuqwe

ഫെയ്‌സ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയകളും കൃത്യമായി വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള യൂട്ടിലിറ്റി വളരെക്കാലമായി ചര്‍ച്ചാവിഷയമാണ്. ഫേസ്ബുക്കിലും സമാനമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും അതിവേഗം വര്‍ദ്ധിക്കുന്ന വാര്‍ത്താ ഉറവിടങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചും ഒരു ചര്‍ച്ച നടക്കുന്നു. വ്യാജ വാര്‍ത്തകള്‍ക്ക് ഫെയ്സ്ബുക്കില്‍ കൂടുതല്‍ കമന്റും ലൈക്കും ഷെയറുമെന്നാണ് പുതിയ പഠനം പറയുന്നത്.ദി വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.ഇത് പ്രകാരം 2020 ഓഗസ്റ്റ് മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ 2500 ലേറെ വാര്‍ത്താ പോര്‍ട്ടലുകളുടെ പേജുകളില്‍ പഠനം നടത്തിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ കണ്ടെത്തിയത്.

സിഎന്‍എന്‍ അല്ലെങ്കില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പോലുള്ള വിശ്വസനീയമായ വാര്‍ത്താ ഉറവിടങ്ങളേക്കാള്‍ ആറ് മടങ്ങ് കൂടുതല്‍ ‘ലൈക്കുകള്‍, ഷെയറുകള്‍,കമന്റുകള്‍ എന്നിവയാണ് വ്യാജ വാര്‍ത്തകള്‍ക്ക് ലഭിച്ചത്.തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പങ്കിടാനുള്ള പ്രവണത പ്രസാധകരില്‍ കൂടുതലാണെന്നും പഠനം കണ്ടെത്തി.2016 യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പരസ്യമായ ‘വ്യാജ വാര്‍ത്തകള്‍’ സംബന്ധിച്ച ഉത്കണ്ഠയെ സാധൂകരിക്കുന്നതാണ് ഈ കണ്ടെത്തലുകള്‍.അതേസമയം ഈ പഠനം പോസ്റ്റുകളുടെ ഇടപെടല്‍ മാത്രമാണ് പരിശോധിക്കുന്നത് എന്നും അല്ലെന്നും ഫെയ്‌സ്ബുക്ക് വക്താവ് പ്രതികരിച്ചു. ഫെയ്‌സ്ബുക്കിലെ ഒരു പോസ്റ്റ് എത്രപേര്കാണുന്നു എന്നതിനെയാണ് റീച്ച് എന്നത് കൊണ്ട് കമ്പനി ഉദ്ദേശിക്കുന്നത്.

 

Leave a Reply

Your email address will not be published.