India
image_print

ഇന്ത്യയുടെ ഹര്‍നാസ് സന്ധു വിശ്വസുന്ദരി

Written by

askshiyas

21 വർഷത്തിനു ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യയുടെ ഹർനാസ് സന്ധുവാണ് 2021ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയിരിക്കുന്നത്.പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയാണ് ഇരുപത്തിയൊന്നുകാരിയായ ഹർനാസ് സന്ധു.ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ പാരഗ്വയേയും ദക്ഷിണാഫ്രിക്കയേയും പിന്തള്ളിയാണ് ഹർനാസ് ഒന്നാമതെത്തിയത്.

 

അതേസമയം കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കോ സുന്ദരി ആൻഡ്രിയ മെസയാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ ഹര്‍നാസ് സന്ധുവിന് കിരീടം അണിയിച്ചത്. 2000ൽ ലാറ ദത്തയും 1994ൽ സുസ്മിത സെന്നുമാണ് നേരത്തെ ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിച്ചത്. 2017-ലാണ് ഹർനാസ് മോഡലിങ് രംഗത്തേക്ക് കടന്നു വരുന്നത്.
പബ്ലിക് അഡിമിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഹർനാസ് 2019ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി പഞ്ചാബി സിനിമകളിലും ഹർനാസ് അഭിനയിച്ചിട്ടുണ്ട്.ഇന്ത്യയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ
ഇരുപത്തിയൊന്നുകാരി. 80 രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു. കർശന കൊറോണ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ നടന്നത്. രണ്ട് ചോദ്യങ്ങളാണ് മത്സരത്തിൽ ഹർനാസിന് നേരിടേണ്ടി വന്നത്.സമ്മർദ്ദങ്ങളെ അതിജീവിക്കാൻ ഇന്നത്തെ സ്ത്രീകൾക്ക് നൽകുന്ന സന്ദേശമെന്താണെന്നതായിരുന്നു ആദ്യത്തെ ചോദ്യം.കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം. വാചകമടിയെക്കാൾ പ്രകൃതിക്ക് വേണ്ടി പ്രവർത്തിക്കണമെന്നും, തനിക്കാവുന്നതെല്ലാം താൻ ചെയ്യുമെന്നുമായിരുന്നു ഹർനാസിന്റെ മറുപടി.

 

Leave a Reply

Your email address will not be published.