India
image_print

മത്സരാർഥികൾക്ക് കോവിഡ്;മിസ് വേൾഡ് മത്സരം മാറ്റി

Written by

askshiyas

മത്സരാർഥികൾക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്നു നടക്കേണ്ട മിസ് വേൾഡ് ഫിനാലെ മൂന്നു മാസത്തേക്ക് മാറ്റിവച്ചു.മിസ് ഇന്ത്യ മാനസ വാരാണസി ഉൾപ്പെടെയുള്ള മത്സരാർഥികൾക്ക് കോവിഡ് പോസിറ്റീവാണ്. മത്സരാർഥികളോട് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാനും മിസ് വേൾഡ് ഓർഗനൈസേഷൻ നിർദേശിച്ചു. പോസിറ്റീവ് കേസുകൾ റിപ്പോർട്ടു ചെയ്ത അടിസ്ഥാനത്തിൽ ആരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരമാണ് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന് മിസ് വേൾഡ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

അതേസമയം പോസിറ്റീവായവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചെന്നും ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാകും നാട്ടിലേക്കു തിരിച്ചയക്കുകയെന്നും മിസ് വേൾഡ് ഓർഗനൈസേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേജിലും ഡ്രസ്സിങ് റൂമുകളിലും ഉൾപ്പെടെ മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിലും പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.ഫെബ്രുവരിയിൽ നടന്ന മത്സരത്തിലാണ് തെലങ്കാന സ്വദേശിനിയായ മാനസ വാരാണസിയാണ് മിസ് ഇന്ത്യ പട്ടം നേടിയത്. 23 വയസ്സുകാരിയായ മാനസ, ഫിനാൻഷ്യൻ ഇൻഫർമേഷൻ എക്സ്ചേഞ്ചിൽ അനലിസ്റ്റ് ആണ്.

Leave a Reply

Your email address will not be published.